ന്യൂദൽഹി ; പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായ നടപടികൾക്കൊരുങ്ങുകയാണ് ഇന്ത്യ . ബാരാമുള്ളയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യൻ സൈനികർ വധിച്ചിരുന്നു. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽനിന്നുള്ള സൂചന.
ഇസ്‌ലാമാബാദിലെ ഹൈക്കമ്മിഷൻ കാര്യാലയത്തിന്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീജല കരാർ റദ്ദാക്കിയേക്കുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
ഏതു നിമിഷവും പോരാട്ടത്തിനു തയാറായിരിക്കാനും കേന്ദ്രം സേനയ്‌ക്ക് നിർദേശം നൽകിയിട്ടുണ്ട്. കര, വ്യോമ സേന മേധാവികളുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് നിർണായക സന്ദേശം നൽകിയത്.
സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി) അനിശ്ചിതകാലത്തേക്ക് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) ചാൻസലറും റഷ്യയിലെ മുൻ ഇന്ത്യൻ അംബാസഡറുമായ കൻവാൾ സിബലും രംഗത്ത് വന്നിരുന്നു,
‘ നമ്മുടെ സ്വന്തം പ്രഖ്യാപിത നിലപാടിൽ പ്രവർത്തിക്കാം, ഇത് ഒരു തന്ത്രപരമായ പ്രതികരണമായിരിക്കും,; അദ്ദേഹം പറഞ്ഞു. സിന്ധു നദിയുടെയും അതിന്റെ 5 പോഷകനദികളുടെയും ജലം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സിന്ധു നദീജല ഉടമ്പടിയിൽ 1960-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒപ്പുവച്ചു. ഈ ഉടമ്പടി പ്രകാരം രവി, ബിയാസ്, സത്‌ലജ് എന്നീ നദികളിലെ ജലം ഇന്ത്യക്ക് ഉപയോഗിക്കാനാകും, സിന്ധു, ഝലം, അടക്കം മൂന്ന് നദികളിലെ ജലം പാകിസ്ഥാനും നൽകും.
വിതരണം തുല്യമാണെന്ന് തോന്നുമെങ്കിലും, സിന്ധു നദീതട വ്യവസ്ഥയുടെ മൊത്തം ജലപ്രവാഹത്തിന്റെ 80 ശതമാനവും രാജ്യത്തിന് ലഭിക്കുന്നതിനാൽ ഉടമ്പടി പാകിസ്ഥാന് വളരെയധികം അനുകൂലമാണ്. പാക്കിസ്ഥാന്റെ കാർഷിക മേഖല സിന്ധു, ഝലം, ചെനാബ്, പ്രത്യേകിച്ച് പഞ്ചാബ്, സിന്ധ് എന്നിവിടങ്ങളിലെ ജലത്തെയാണ് ആശ്രയിക്കുന്നത്.ഈ നടപടി ബംഗ്ലാദേശിനും ശക്തമായ സന്ദേശം നൽകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. “ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചും ഭീകരതയെക്കുറിച്ചും ട്രംപിനും വാൻസിനും ശക്തമായ വീക്ഷണങ്ങളുണ്ട്. ഈ നടപടി ബംഗ്ലാദേശിനും ഒരു സന്ദേശം നൽകും.“ അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: