India

തെരുവിലിറങ്ങി കശ്മീർ ജനത; പാക്കിസ്ഥാനെതിരെ കൂറ്റൻ പ്രകടനം, ഉധംപൂരില്‍ പാക് പതാക കത്തിച്ച് പ്രദേശവാസികൾ

Published by

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങി കശ്മീർ ജനത. നൂറുകണക്കിന് ആളുകൾ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ജമ്മുവിലും കശ്മീരിലും കൂറ്റന്‍ പ്രതിഷേധ റാലി നടന്നു. പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയും പാക്കിസ്ഥാനെതിരേ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം. ജമ്മുവിലെ ഉധംപൂരില്‍ പാക് പതാക കത്തിച്ചും പ്രദേശവാസികള്‍ പ്രതിഷേധിച്ചു.

നിരപരാധികളെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. രാജ്യത്തെ പിടിച്ചുകുലുക്കിയ പഹൽഗാമിലെ ക്രൂരമായ കൊലപാതകങ്ങൾക്കെതിരെ പ്രതിഷേധം നയിക്കാൻ മെഹബൂബ മുഫ്തി തെരുവിലിറങ്ങിയിരുന്നു. ആക്രമണം നിയന്ത്രിച്ചത് പാക്കിസ്ഥാനില്‍നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. വിനോദസഞ്ചാരികള്‍ക്ക് നേരേ നിറയൊഴിച്ച ആറംഗ സംഘത്തില്‍ രണ്ട് പ്രാദേശിക ഭീകരരും ഉണ്ടായിരുന്നു. ഇതില്‍ ഒരാള്‍ കശ്മീരിലെ ബിജ് ബഹേര സ്വദേശി ആദില്‍ തോക്കറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കശ്മീരിൽ നിന്ന് ഭീകരപരിശീലനം നേടിയവരാണ് ആക്രമണം നടത്തിയത്.

ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് ഗന്ധർബാൽ ജില്ലയിലുടനീളം സമ്പൂർണ്ണ ബന്ദ് ആചരിക്കുകയാണ്. എല്ലാ മേഖലകളിലുമുള്ള സംഘടനകളും ബന്ദിന് പിന്തുണ നൽകിയതായി അധികൃതർ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by