Business

ആശ്വാസം… ഒറ്റയടിക്ക് 2200 രൂപയുടെ ഇടിവ്; കുത്തനെയിടിഞ്ഞ് സ്വര്‍ണ്ണവില

Published by

കൊച്ചി: സ്വർണം വാങ്ങാൻ നിൽക്കുന്നവർക്ക് ആശ്വാസ  വാർത്ത. ഇന്നലെ കുതിച്ചുയർന്ന സ്വർണവില ഇന്ന് താഴേക്ക്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 2200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതാണ് ഇന്ന് ഒറ്റയടിക്ക് ഇടിഞ്ഞ് താഴേക്കെത്തിയത്. 2200 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 74,320 രൂപയായിരുന്നു. ഇത് കുറഞ്ഞ് ഇന്ന് 72,120 രൂപയിലെത്തി.

ഇന്നലെ ആഗോള വിപണിയില്‍ സ്വർണ വില ഔണ്‍സിന് (28.35 ഗ്രാം) 3,480 ഡോളർ വരെ ഉയർന്നിരുന്നു.

ഇതോടെ കേരളത്തില്‍ പവൻ വില 2,200 രൂപ ഉയർന്ന് 74,320 രൂപയിലെത്തിയിരുന്നു. ഇതാണ് ഒറ്റയടിക്ക് കുറഞ്ഞത്. സമീപ കാലത്ത് ഇതാദ്യമായാണ് ഒരു ദിവസം സ്വർണ വിലയില്‍ ഇത്രയും വലിയ കുറവുണ്ടാകുന്നത്. പതിനെട്ട് കാരറ്റ് സ്വർണം ഗ്രാമിന് 225 രൂപ കുറഞ്ഞ് 7376 രൂപയായി. ഇരുപത്തിനാല് കാരറ്റ് സ്വർണത്തിന് 300 രൂപ കുറഞ്ഞ് 9835 രൂപയിലെത്തി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by