പേരൂര്‍ക്കട: പേരൂര്‍ക്കട ജംഗ്ഷനില്‍ പൊതുപാര്‍ക്കിങ് കേന്ദ്രം വേണമെന്ന് ജനസദസില്‍ അഭിപ്രായമുയര്‍ന്നു. റോഡില്‍ പലയിടത്തായി വാഹനം പാര്‍ക്കുചെയ്യുന്നതുകാരണം റോഡിലെ തിരക്ക് വര്‍ധിക്കുന്നു. പേരൂര്‍ക്കട മുതല്‍ അമ്പലമുക്ക് വരെ ജനത്തിരക്കും വാഹനത്തിരക്കും രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഈ ജംഗ്ഷനുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള മേല്പാലം നിര്‍മാണം വേഗത്തിലാക്കണം. വഴയില ജംഗ്ഷനിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് സംവിധാനം കൊണ്ടുവരണം. തെരുവുനായ്‌ക്കളുടെ വിഷയം വാര്‍ഡില്‍ പരിഹരിക്കണം.
വിവിധ റസി. അസോസിയേഷനുകള്‍ മുഖാന്തരം കൂടുതല്‍ കരിയില സംഭരണികള്‍ സ്ഥാപിക്കണം. പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണമെന്നും ആവശ്യം ഉയര്‍ന്നു. ജനസദസിന്റെ ഉദ്ഘാടനം മുന്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കുമാര്‍ നിര്‍വ്വഹിച്ചു. വഴയില വിന്നേഴ്‌സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കൗണ്‍സിലര്‍ ഒ.രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ വി. വിജയകുമാര്‍ പിടിപി വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. വി.ജി.ഗിരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: