India

വിവാഹം കഴിഞ്ഞിട്ട് 6 നാൾ: രാജ്യത്തെ നൊമ്പരപ്പെടുത്തിയ ആ വൈറൽ ചിത്രം ഹണിമൂണിനിടെ കൊല്ലപ്പെട്ട കൊച്ചിയിലെ നേവി ഉദ്യോഗസ്ഥന്റെത്

Published by

ശ്രീന​ഗർ: ജമ്മുകശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അടുത്തിടെ വിവാഹിതനായ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥന്റെ ചിത്രമാണ് ലോക രാജ്യങ്ങളെ തന്നെ നൊമ്പരപ്പെടുത്തിയ ആ വൈറൽ ചിത്രം. ഹരിയാനയിലെ കർണാലിൽ നിന്നുള്ള വിനയ് നർവാളാണ് ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.

ഈ കഴിഞ്ഞ ഏപ്രിൽ 16 നാണ് ​വിനയ് നർവാൾ വിവാഹിതനായത്. മധുവിധു ആഘോഷിക്കാൻ കശ്മീരിലെത്തിയതായിരുന്നു വിനയും ഭാര്യ ഹിമാൻഷിയും. കൊച്ചിയിലായിരുന്നു അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്.രണ്ട് വർഷം മുമ്പാണ് നർവാൾ നാവികസേനയിൽ ചേർന്നത്.

ആദ്യ പോസ്റ്റിംഗ് കൊച്ചിയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വിനയ് നർവാൾ വിവാഹിതനായത്. തീവ്രവാദികൾ അദ്ദേഹത്തെ മതം ചോദിച്ചു കൊലപ്പെടുത്തിയെന്ന് നവ വധു മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. വിനയിന്റെ മൃതദേഹത്തിന്റെ അരികിലിരുന്നു കരയുന്ന ഭാര്യയുടെ ഫോട്ടോ ലോകമെങ്ങും വൈറലായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by