India

പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സെയ്ഫുള്ള കസൂരി, പിന്നിൽ ലഷ്കർ ഇ തൊയ്‌ബ തന്നെയെന്ന് സ്ഥിരീകരണം

Published by

ജമ്മു കശ്മീരിൽ സമീപ വർഷങ്ങളിൽ നടന്ന ഏറ്റവും ഭീകരമായ ഭീകരാക്രമണങ്ങളിലൊന്നിൽ രണ്ട് വിദേശ പൗരന്മാർ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുടെ ഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ടിലെ അംഗങ്ങളെന്ന് കരുതപ്പെടുന്ന അക്രമികൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പഹൽഗാമിലെ പ്രശസ്തമായ ബൈസരൻ പുൽമേട്ടിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.

ലഷ്കർ ഇ തൊയ്ബയുടെ ഉന്നത കമാൻഡറായ സൈഫുള്ള കസൂരി എന്ന ഖാലിദ്, റാവൽകോട്ട് ആസ്ഥാനമായുള്ള രണ്ട് പ്രവർത്തകർ എന്നിവരാണ് കൂട്ടക്കൊലയുടെ സൂത്രധാരന്മാരെന്ന് രഹസ്യാന്വേഷണ ഏജൻസികൾ തിരിച്ചറിഞ്ഞു.ആക്രമണത്തിന് മുമ്പ് ഹോട്ടലുകളില്‍ നിരീക്ഷണം നടത്തിയെന്ന് വിവരം. ആക്രമണത്തിന് പിന്നില്‍ ഏഴംഗ സംഘമെന്നാണ് റിപ്പോര്‍ട്ട്.

ഭീകരര്‍ എത്തിയത് 2 സംഘങ്ങളായി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പഹല്‍ഗാമില്‍ എത്തി. ഭീകരര്‍ക്കായി മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു.അതേസമയം, എന്‍ഐഎ സംഘം ശ്രീനഗറില്‍ എത്തി. ഇവര്‍ ഉടന്‍ തന്നെ പഹല്‍ഗാമിലെത്തും. ഭീകരാക്രമണം ഉണ്ടായ മേഖലയില്‍ നിന്ന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് കണ്ടെത്തിയിട്ടുണ്ട്.

ഈ ബൈക്ക് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. അമിത് ഷാ അനന്ത്‌നാഗിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി പരുക്കേറ്റവരെ കാണും എന്നാണ് വിവരം. ആശുപത്രി കനത്ത സുരക്ഷാ വലയത്തിലാണ്.അതിനിടെ, പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശ്രീനഗറില്‍ എത്തിച്ചു.

ആക്രമണം രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലേക്കുള്ള നയതന്ത്ര സന്ദർശനം വെട്ടിച്ചുരുക്കി. സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടെ അടിയന്തര യോഗത്തിൽ അധ്യക്ഷത വഹിക്കാൻ ബുധനാഴ്ച പുലർച്ചെ അദ്ദേഹം ഡൽഹിയിൽ തിരിച്ചെത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by