India

ഐക്യത്തിലൂടെ മാത്രമെ വിജയം നേടാനാകൂ: ഡോ. മോഹന്‍ ഭാഗവത്

യശ്വന്ത് ഭവന്‍ ഉദ്ഘാടനം ചെയ്തു

Published by

ന്യൂദല്‍ഹി: ഭാരതം എല്ലാ മേഖലയിലും മുന്നോട്ട് കുതിക്കുകയാണെന്നും ഐക്യത്തിലൂടെ മാത്രമെ വിജയം കൈവരിക്കാനാകൂവെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭഗവത്. ന്യൂദല്‍ഹിയില്‍ എബിവിപി – സീല്‍ കാര്യാലയമായ യശ്വന്ത് ഭവന്‍ ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജ്ഞാനം, ശീലം, ഏകത എന്ന ആശയത്തില ധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന എബിവിപി രാഷ്‌ട്ര പുനര്‍നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി മോഹന്‍ ഭാഗവത് പറഞ്ഞു.

എബിവിപി ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി, സീല്‍ പ്രസിഡന്റ് അതുല്‍ കുല്‍ക്കര്‍ണി, മനു ശര്‍മ്മ ഖട്ടാരിയ, ദല്‍ഹി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. തപന്‍ കുമാര്‍ ബിഹാരി, സംസ്ഥാന സെക്രട്ടറി സാര്‍ത്ഥക് ശര്‍മ്മ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അപരാജിത തുടങ്ങിയവര്‍ സംസാരിച്ചു.

മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, മുതിര്‍ന്ന ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മുരളീമനോഹര്‍ ജോഷി, ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് അരുണ്‍ കുമാര്‍, ആര്‍എസ്എസ് സഹ സര്‍കാര്യവാഹുമാരായ സി.ആര്‍. മുകുന്ദ, കൃഷ്ണഗോപാല്‍, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.
പി. നഡ്ഡ, ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം ഡോ. സുരേഷ് സോണി, ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, വിജ്ഞാന്‍ഭാരതി സഹസംഘടനാ സെക്രട്ടറി പ്രവീണ്‍ രാംദാസ്, എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍, കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, നിതിന്‍ ഗഡ്ഗരി, മന്‍സൂഖ് മാണ്ഡവ്യ, ഗജേന്ദ്രസിങ് ഷെഖാവത്ത്, ധര്‍മ്മേന്ദ്രപ്രധാന്‍, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, എബിവിപി മുന്‍ ദേശീയ സെക്രട്ടറി ഒ. നിധീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by