മാവേലിക്കര: ബിജെപി ആലപ്പുഴ തെക്ക് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് രാവിലെ 8.30ന് നിര്‍വഹിക്കും. രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കുന്ന വികസിത കേരളം കണ്‍വന്‍ഷനും ഇന്ന് നടക്കും.
മാവേലിക്കര കോടതി ജങ്ഷനില്‍ തമ്പുരാന്‍ ബില്‍ഡിങ്ങിന്റെ രണ്ടാം നിലയിലാണ് പുതിയ ജില്ലാ ഓഫീസ്. പരുമല പമ്പയാറ്റില്‍ എസ്എഫ്‌ഐ- സിപിഎം ആക്രമണത്തില്‍ കൊലചെയ്യപ്പെട്ട പരുമല ഡിബി പമ്പ കോളജിലെ എബിവിപി പ്രവര്‍ത്തകരായിരുന്ന കിം കരുണാകരന്‍, അനു പി.എസ്., സുജിത് എന്നിവരുടെ സ്മരണാര്‍ത്ഥം പരുമല സ്മൃതിഭവന്‍ എന്നാണ് ഓഫീസ് നാമകരണം ചെയ്തിരിക്കുന്നത്.
ബിജെപി ഓഫീസ് ഉദ്ഘാടനത്തിനു ശേഷമാണ് മാവേലിക്കര താലൂക്ക് സഹ. ബാങ്ക് ഓഡിറ്റോറിയത്തില്‍ വികസിത കേരളം കണ്‍വന്‍ഷന്‍ നടക്കുക. ബിജെപി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി അധ്യക്ഷത വഹിക്കും. കണ്‍വന്‍ഷനില്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉപരി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, മുന്‍ ജനപ്രതിനിധികള്‍, സജീവ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: