തിരുവനന്തപുരം: ജമ്മുകാശമീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. സംഭവത്തില്‍ നടുക്കവും ഞെട്ടലും രേഖപ്പെടുത്തിയ മന്ത്രി തന്റെ ഹൃദയം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവുടെ കുടുംബങ്ങള്‍ക്കൊപ്പം ആണെന്ന് സമൂഹമാധ്യമത്തില്‍ കുറിച്ചു.
പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു പൗരനെന്ന നിലയ്ക്ക് ജമ്മുകാശമീരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും അദ്ദേഹം കുറിച്ചു.
കൊല്ലപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ. അവരുടെ ബന്ധുക്കള്‍ക്ക് ഈ നഷ്ടം നേരിടാനുളള കരുത്ത് നല്കട്ടെയെന്നും മന്ത്രി കുറിച്ചു.ഹീനമായ ആക്രമണം നടത്തിയ ഭീകരരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: