ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരില്‍ ബുധനാഴ്ച ബന്ദാചരിക്കും.വ്യാപാര സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കടകളടച്ചിട്ട് ദുഖാചരണം നടത്താനാണ് തീരുമാനം.
ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതായി സൈന്യവും അറിയിച്ചു.അതേസമയം,കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലേക്ക് എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.
മരിച്ച 22 പേരെ തിരിച്ചറിഞ്ഞു.ആറ് പേരെ കൂടി തിരിച്ചറിയാന്‍ ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ദി റെസിസ്റ്റന്‍സ് ഫ്രണ്ട്(TRF) എന്ന ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഏഴ് ഭീകരരാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ ആക്രമണം നടത്തിയത്.
മതം ചോദിച്ച് വേര്‍തിരിച്ച ശേഷമാണ് ഭീകരര്‍ വിനോദസഞ്ചാരികളെ വെടിവച്ച് കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: