കോട്ടയം: സംസ്ഥാനത്ത് യാതൊരുവിധ സാമ്പത്തിക പ്രതിസന്ധിയും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എങ്കില്‍ പിന്നെ സാമൂഹ്യ ക്ഷേമ പെന്‍ഷനും സര്‍ക്കാര്‍ജീവനക്കാരുടെ ഡി എ കുടിശികയും അടക്കമുള്ളവ പിടിച്ചുവച്ചിരിക്കുന്നതെന്തിനെന്ന ചോദ്യം ബാക്കി. 100 കോടി രൂപ ചെലവഴിച്ച് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതിന ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ഈ വീരവാദം മുഴക്കിയത്. ആശാപ്രവര്ത്തകര്ക്കടക്കം 100 പോലും നല്കാനില്ലാത്ത സര്‍ക്കാര്‍ 100 കോടി മുടക്കി നാലാം വാര്‍ഷികആഘോഷം സംഘടിപ്പിക്കുന്നതിനെ ബിജെപി അടക്കം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് യാതൊരുവിധ സാമ്പത്തിക പ്രതിസന്ധിയുമില്ലെന്നും കേരളം കടക്കെണിയിലാണെന്ന ചിലരുടെ പ്രചാരണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞത്. പ്രമുഖരുമായി നടത്തിയ ആശയവിനിമയത്തിലും എല്‍ഡിഎഫ് റാലിയിലും മുഖ്യമന്ത്രി ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: