Kerala

തസ്ലീമ സുല്‍ത്താന ഉള്‍പ്പെട്ട ഹൈബ്രിഡ് കഞ്ചാവ് കടത്ത് കേസ്: സ്വര്‍ണ, പെണ്‍വാണിഭ ഇടപാടുകളും പരിശോധിക്കുന്നു

Published by

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കടത്ത് കേസിലെ പ്രതി കണ്ണൂര്‍ സ്വദേശിനി തസ്ലീമ സുല്‍ത്താന ഉള്‍പ്പെട്ട ഹൈബ്രിഡ് കഞ്ചാവ് കടത്ത് കേസില്‍ സ്വര്‍ണക്കടത്തുമായും പെണ്‍വാണിഭ ഇടപാടുകളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തസ്ലീമ ഉള്‍പ്പെടെ രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത് കേസിലെ പ്രതികളെ എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തുവരികയാണ് തസ്ലീമ സുല്‍ത്താനയെ പരിചയമുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നു. ഇവര്‍ തമ്മില്‍ വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ നടത്തിയിരുന്നതായും വ്യക്തമായി. എന്നാല്‍ തസ്ലീമയുടെ ഫോണില്‍ നിന്ന് ഈ ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഷൈനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ കഞ്ചാവിന്‌റെ ആവശ്യത്തിനാകാമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്തുമായും പെണ്‍വാണിഭവുമായും നിലവില്‍ ഷൈന്‍ ടോം ചാക്കോയെ ബന്ധപ്പെടുത്താവുന്ന ഒരു സൂചനയും ലഭിച്ചിട്ടില്ല. എന്നാല്‍ അന്വേഷണത്തിന്റെ പരിധിയില്‍ നിന്ന് ഒന്നും ഒഴിവാക്കിയിട്ടുമില്ല. വിശദമായ ചോദ്യം ചെയ്യലില്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും വ്യക്തത വരൂ എന്ന് പോലീസും എക്‌സൈസും പറയുന്നു

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക