ലഖ്‌നൗ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.
“രാഹുൽ ഗാന്ധിക്ക് വിദേശികൾ എപ്പോഴും സ്വന്തമാണ് , സ്വന്തം രാജ്യത്തെ ജനങ്ങൾ അപരിചിതരുമാണ്. നേതൃപാടവമില്ലായ്മ മറച്ചുവെക്കാൻ അദ്ദേഹം വൃഥാശ്രമങ്ങൾ നടത്തുന്നുവെന്നതാണ് കയ്പേറിയ സത്യം”, എക്‌സിലെ പോസ്റ്റിൽ മൗര്യ പറഞ്ഞു.
ഭരണഘടനയുടെ പകർപ്പുമായി അയാൾ കറങ്ങുകയാണ്, പക്ഷേ അത് തനിക്ക് ഗുണം ചെയ്യുന്നില്ലെന്നും രാജ്യത്തോ വിദേശത്തോ ആരും തന്നെ അദ്ദേഹത്തെ ഗൗരവമായി എടുക്കുന്നില്ലെന്നും മൗര്യ പറഞ്ഞു.
രാഹുൽ ഗാന്ധിയെ “മസ്‌കര നേതാ” (സീരിയസ് അല്ലാത്ത നേതാവ്) ആയാണ് കാണുന്നത്, ഈ വികാരം നിരവധി കോൺഗ്രസ് നേതാക്കൾ സ്വകാര്യമായി പങ്കിടുന്നുണ്ട് . 50 തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിട്ടും കോൺഗ്രസ് പാർട്ടിയിൽ നിന്ന് ആരും റോയൽ ഗാന്ധി കുടുംബത്തെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക