ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ 14 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊടും കുറ്റവാളിയെ പിടികൂടി. സിക്ക എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആഷുവിനെയാണ് പിടികൂടിയത്. കൊലപാതകം, കവർച്ച, കൊലപാതകശ്രമം, മോഷണം, ഭവനഭേദനം തുടങ്ങി ഒന്നര ഡസനോളം ഗുരുതരമായ കേസുകൾ ഇയാൾക്കെതിരെ ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ ഗുണ്ടാസംഘത്തിലംഗമായ സിക്കയെ പിടികൂടാൻ കഴിഞ്ഞത് വലിയ നേട്ടമായിയെന്ന് ഡെറാഡൂൺ എസ്എസ്പി അജയ് സിംഗ് പറഞ്ഞു. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ നൂർ മസ്ജിദിന് പിന്നിലെ ഖലപർ കോട്വാലി പ്രദേശത്താണ് ആഷു എന്ന സിക്ക താമസിച്ച് വന്നിരുന്നത്. ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ നിന്ന് കൽസി പോലീസ് തുടർച്ചയായി നടത്തിയ തിരച്ചിലിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.
അറസ്റ്റിലായ പ്രതിയായ ഷെരീഫിന്റെ മകൻ ആഷു തന്റെ വ്യക്തിത്വവും ഒളിത്താവളങ്ങളും മാറ്റി ഒളിവിൽ കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: