Kerala

രാജീവ് ചന്ദ്രശേഖര്‍ ഇന്ന് മലപ്പുറത്ത്; വെസ്റ്റ് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യും

Published by

തിരൂര്‍: ബിജെപി മലപ്പുറം വെസ്റ്റ് ജില്ലാ കണ്‍വെന്‍ഷനും പുതിയ ജില്ലാ ഓഫീസിന്റെ ഉദ്ഘാടനവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദശേഖര്‍ ഇന്ന് നിര്‍വഹിക്കും. ‘വികസന ഭാരതത്തിനൊപ്പം മാറാത്ത കേരളം ഇനി മാറും’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്റെ ജില്ല സന്ദര്‍ശനത്തിന്റെ ഭാഗമായാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 7.30ന് തിരുന്നാവായയില്‍ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ നിര്‍വഹിക്കും. തുടര്‍ന്ന് രാവിലെ 10ന് തിരൂര്‍ കരുണ ക്ലാസിക് ഓഡിറ്റോറിയത്തില്‍ മലപ്പുറം വെസ്റ്റ് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉപരി നേതാക്കള്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കും.

തിരൂരിലെ ബലിദാനികളായ തിരുന്നിലത്ത് രവി, വിപിന്‍ എന്നിവരുടെ വീടുകളില്‍ രാജീവ് ചന്ദശേഖര്‍ സന്ദര്‍ശിക്കുമെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ദീപ പുഴക്കല്‍, മുന്‍ ജില്ലാ പ്രസിഡന്റ് രവി തേലത്ത്, ജില്ലാ ജനറല്‍ സെക്രറിമാരായ പി.സി. നാരായണന്‍, കെ.ടി. അനില്‍ കുമാര്‍, എം. പ്രതീഷ് എന്നിവര്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by