വയനാട്: സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് എന്റെ കേരളം പ്രദര്‍ശന വിപണനമേളയ്‌ക്ക് മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ നാടെല്ലാം അണിനിരന്നു. പട്ടികജാതി – പട്ടികവര്‍ഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, സിനിമാ താരം അബു സലീം, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ അണിനരന്ന വിളംബര ജാഥ എസ്.കെ.എം.ജെ സ്‌കൂളില്‍ നിന്നും തുടങ്ങി കല്‍പ്പറ്റ പുതിയ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
ശിങ്കാരമേളം, നാസിക് ഡോള്‍, പരുന്താട്ടം, ട്രൈബല്‍ ബാന്റ് മേളം, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടി നടന്ന ഘോഷയാത്രയില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും കുടുംബശ്രീ, സാക്ഷര താമിഷന്‍, എസ്.പി.സി, എന്‍.സി.സി, എസ്.ഡി.എം.സി യൂണികളും അണിനിരന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കൂ ഭൂമിയെ സംരക്ഷിക്കൂ എന്ന ബോധവത്കരണ പ്ലാക്കാര്‍ഡുകളുമായാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് വിഭാഗം ഘോഷയാത്രയില്‍ അണിനിരന്നത്. വന പരിപാലനത്തിന്റെ കാവല്‍ക്കാരായ വനംസംരക്ഷണസമിതികളെയും അണിനരത്തി വനം വകുപ്പ് ഘോഷയാത്രയ്‌ക്ക് നിറം പകര്‍ന്നു.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പ്രത്യേകം ബാനറുകള്‍ക്ക് കീഴിലാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ ടി മണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ കെ.കെ.വിമല്‍രാജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, തൊഴിലുറപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സി മജീദ് എന്നിവര്‍ വിളംബര ഘോഷയാത്രയ്‌ക്ക് നേതൃത്വം നല്‍കി. ഘോഷയാത്രയില്‍ ആയിരകണക്കിന് ആളുകള്‍ അണിനിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: