ജയ്‌പൂർ ; ഇഡിയെ കോൺഗ്രസ് നേതാക്കൾക്ക് ഭയമില്ലെന്ന് കനയ്യകുമാർ . ജയ്‌പൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു . നാഷണൽ ഹെറാൾഡ് കേസ് നിയമപരമല്ലെന്നും രാഷ്‌ട്രീയമാണെന്നും കനയ്യ പറഞ്ഞു.
‘ ഇതിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ല. ഗാന്ധി കുടുംബത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിത്. നാഷണൽ ഹെറാൾഡും അതുമായി ബന്ധപ്പെട്ട കമ്പനികളും ലാഭേച്ഛയില്ലാത്ത സംഘടനകളാണ് . ഇവയിൽ നിന്ന് ആർക്കും വ്യക്തിപരമായ നേട്ടമുണ്ടാക്കാൻ കഴിയില്ല. ഈ വസ്തുവിൽ നിന്ന് ആയിരക്കണക്കിന് കോടി രൂപ കോൺഗ്രസ് സമ്പാദിച്ചിട്ടില്ല. ഭൂരിഭാഗം വസ്തുവകകളും പാട്ടത്തിനാണ്. അവ വിൽക്കാനും ആർക്കും അവയിൽ നിന്ന് വ്യക്തിപരമായ നേട്ടമുണ്ടാക്കാനും കഴിയില്ല.‘ – കനയ്യ കുമാർ പറഞ്ഞു
കോൺഗ്രസ് മുക്ത ഇന്ത്യയെക്കുറിച്ചാണ് മോദി സർക്കാർ സംസാരിക്കുന്നത്. ഇത് സാധ്യമാകാതെ വന്നപ്പോഴാണ് ഗാന്ധി കുടുംബത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്. ഗാന്ധി കുടുംബം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ചു. ഇന്ന് അതേ കുടുംബത്തിന് നേരെ ചോദ്യങ്ങൾ ഉയരുകയാണ് . അത് നടക്കില്ല. കോൺഗ്രസ് പാർട്ടി ഈ പോരാട്ടം ജനങ്ങളുടെ കോടതിയിൽ നേരിടുമെന്നും കനയ്യ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: