ബീജിംഗ്: അമേരിക്കയുമായി വ്യാപാര കരാറുണ്ടാക്കുന്ന രാജ്യങ്ങള്‍ക്ക് ചൈനയുടെ മുന്നറിയിപ്പ് . ഈ നീക്കം ആത്യന്തികമായി പരാജയപ്പെടുമെന്നും ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നുമാണ് മുന്നറിയിപ്പ് . ‘ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമായ ഒരു കരാറിലെത്തുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും’ വക്താവ് പറഞ്ഞു. ‘അത്തരമൊരു കരാര്‍ ചൈന ഒരിക്കലും അത് അംഗീകരിക്കില്ല, പ്രത്യാഘാതങ്ങള്‍ ദൃഢനിശ്ചയത്തോടെ നേരിടും,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡൊണാള്‍ഡ് ട്രംപിന്‌റെ തീരുവ വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങളോട് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനം തീരുവ ചുമത്തിയാണ് ബീജിംഗ് പ്രതികരിച്ചത്. താരിഫ് കുറയ്‌ക്കുന്നതിനായി നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ അമേരിക്കയുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ട്രംപ് ഭരണകൂടം പറയുന്നു. അതിനിടെയാണ് അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ച ചെയ്ത് മറ്റ് രാജ്യങ്ങള്‍ വിശാലമായ സാമ്പത്തിക കരാറുകള്‍ ഉണ്ടാക്കുന്നതിനെതിരെ ചൈനയുടെ വാണിജ്യ മന്ത്രാലയം രംഗത്തു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: