കായംകുളം: ഒരു വര്‍ഷം മുമ്പ് നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ച് പൊലീസ് തിരികെ നല്കി. ഭരണിക്കാവ് വില്ലേജില്‍ താമസിക്കുന്ന ബേബി ശാലിനിയുടെ ഒരു വര്‍ഷം മുമ്പ് നഷ്ടപ്പെട്ട മൊബൈല്‍ ഫോണാണ് കായംകുളം പൊലീസ് അന്വേഷിച്ച് കണ്ടെത്തി തിരികെ നല്‍കിയത്.25000 രൂപയോളം വില വരുന്ന മൊബൈല്‍ ഫോണാണ് ഇത്.
നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ആരോ കടയില്‍ വിറ്റു. കടയില്‍ നിന്നും ഈ മൊബൈല്‍ ഫോണ്‍ വാങ്ങി ഉപയോഗിക്കുകയായിരുന്ന പത്തിയൂര്‍ സ്വദേശിനിയില്‍ നിന്നുമാണ് പൊലീസ് വീണ്ടെടുത്തത്.
കഴിഞ്ഞ മൂന്ന് മാസക്കാലമായി നഷ്ടപ്പെട്ട ഇരുപതോളം മൊബൈല്‍ ഫോണുകളാണ് കണ്ടെടുത്ത് അവകാശികളെ തിരിച്ചേല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: