ആലുവ : പോലീസിനെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കുന്നുകര മണവാളൻ വീട്ടിൽ ജിൻസൻ (37) നെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് പുതുവാശേരി ഭാഗത്താണ് സംഭവം. നാട്ടുകാർ തടഞ്ഞ് വച്ച പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിന് പോലീസ് ജീപ്പിലേക്ക് കയറ്റിയപ്പോൾ പോലീസുദ്യോഗസ്ഥനെ കഴുത്തിന് വട്ടം പിടിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: