തിരുവനന്തപുരം: നിരത്തുവക്കിലെ മത്സ്യക്കച്ചവടക്കാര് റോഡരുകില്‍ മത്സ്യമാലിന്യം നിക്ഷേപിക്കുന്നതിനാല്‍ തെരുവുനായ ശല്യം വര്‍ധിക്കുന്നതായി മുട്ടട, നന്തന്‍കോട് വാര്‍ഡുകളിലെ ജനസദസ്.
ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കച്ചവടസ്ഥാപനങ്ങളിലെ സ്വകാര്യ സുരക്ഷാജീവനക്കാര്‍ തങ്ങളുടെ കച്ചവടതാല്പര്യത്തിനനുസൃതമായി പൊതുനിരത്തില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നത് അവസാനിപ്പിക്കണമെന്നും ജനസദസ് അഭിപ്രായപ്പെട്ടു. കച്ചവട സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും പൊതുനിരത്തുകള്‍ കയ്യേറുന്നത് കാല്‍നട യാത്രികര്‍ക്ക് റോഡിലിറങ്ങി നടക്കേണ്ട അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു. ഇതൊഴിവാക്കാന്‍ തെരുവ് കച്ചവടക്കാര്‍ക്ക് പ്രത്യേക സ്ഥലം അനുവദിക്കണം. കുറവന്‍കോണം ജംഗ്ഷനില്‍ അടിയന്തരമായി ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം.
സ്വകാര്യ ഐഎഎസ് പരിശീലന കേന്ദ്രത്തിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ രാത്രികാലങ്ങളില്‍ പൊതുനിരത്ത് കയ്യടക്കി അസാന്മാര്ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിലും പരിസരവാസികളെ സംഘംചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നതിലും പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും പൗരപ്രമുഖര്‍ ചൂണ്ടിക്കാട്ടി.
മുന്‍ ഐജി എസ്.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.സൂര്യദേവന് തമ്പി അധ്യക്ഷത വഹിച്ചു. പിടിപി നഗര്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.വി.ജി.ഗിരി മോഡറേറ്ററായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: