തിരുവനന്തപുരം: സൗമ്യനായിരുന്നുവെങ്കിലും ഏതൊരു കാര്യത്തെക്കുറിച്ചും കര്‍ക്കശമായ നിലപാടുള്ളയാളായിരുന്നു ബി.കെ ശേഖറെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പത്മനാഭന്‍.
ബിജെപി വക്തവായിരുന്ന ബി.കെ ശേഖറിന്റെ 14 ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ബി.കെ. ശേഖര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി വക്താവ് എന്ന നിലയില്‍ എതിരാളികളോട് വളരെ മാന്യമായി സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം, വളരെ അന്തസ്സുള്ള വാക്കുകളുപയോഗിച്ചുകൊണ്ട് പറയേണ്ട കാര്യങ്ങള്‍ കൃത്യമായി പറയാനുള്ള വാക് ചാതുര്യമുള്ള വ്യക്തിയായിരുന്നു ശേഖറെന്നും അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. പി.പി. വാവ അധ്യക്ഷത വഹിച്ചു. ശേഖറിന്റെ പ്രവര്‍ത്തനങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് ഡോ. വാവ പറഞ്ഞു. മുന്‍ എം.പി അഡ്വ. ഡോ. എ. സമ്പത്ത്, കെപിസിസി അംഗം മലയിന്‍കീഴ് വേണുഗോപാല്‍, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ ബി.കെ. ശേഖറിന്റെ മകള്‍ അഡ്വ. ഗൗരി കല്യാണി, ഫൗണ്ടേഷന്‍ രക്ഷാധികാരിമാരായ അഡ്വ. ജെ.ആര്‍. പത്മകുമാര്‍, മുക്കംപാലമൂട് രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ബീന ആര്‍.സി, ജോ. സെക്രട്ടറി നടരാജ് കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: