തിരുവനന്തപുരം: ബജറംഗ്ദള് സംസ്ഥാന സപ്തദിന ശൗര്യ പ്രശിക്ഷണ്‍ വര്‍ഗ് ആറ്റിങ്ങല്‍ ശാസ്തവട്ടം ശ്രീശ്രീ രവിശങ്കര്‍ വിദ്യാമന്ദിറില്‍ ആരംഭിച്ചു. വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജോ. ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍ ഉദ്ഘാടനം ചെയ്തു.
നമ്മുടെ ഭാവി ജീവിതത്തിനുതകുന്ന അനൗപചാരിക വിദ്യാഭ്യാസമാണ് ഇത്തരത്തിലുള്ള വര്‍ഗുകളില്‍ കൂടി ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതവും സനാതന ധര്‍മവും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ യുവത തയ്യാറാകണം. ഭാരതത്തിന്റെ അഖണ്ഡതയെ തെറ്റായി വ്യാഖ്യാനിച്ച് വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് കൂടുന്നു. സനാതന ധര്‍മബോധം വളര്‍ന്നാല്‍ ഇത്തരം ചിന്താഗതികള്‍ ഉണ്ടാകുകയില്ലായെന്നും കേരളത്തിലും ബജറംഗ്ദള് പ്രവര്‍ത്തനം സജീവമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ മാനേജര്‍ എ. മണികണ്ഠന് അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ആമുഖ പ്രഭാഷണം നടത്തി. വിഎച്ച്പി തിരുവനന്തപുരം വിഭാഗ് സെക്രട്ടറി സി. ബാബുക്കുട്ടന്, ബജറംഗ്ദള് സംസ്ഥാന സംയോജകന്‍ അനൂപ്രാജ് എന്നിവര്‍ സംസാരിച്ചു. ബജറംഗ്ദള് വര്ഗിനോടൊപ്പം കുട്ടികള്‍ക്ക് വേണ്ടിയുള്ള ബാല ബജറംഗി വര്‍ഗും ഇതോടൊപ്പം നടക്കുന്നു. വര്‍ഗ് ഏപ്രില്‍ 26 ന് പഥസഞ്ചലനത്തോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: