ബാഴ്സിലോണ: ആതിഥേയ താരം കാര്‍ലോസ് അല്‍കാരസിനെ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഹോള്‍ഗര്‍ റൂണെ ബാഴ്സിലോണ ഓപ്പണ്‍ സ്വന്തമാക്കി. ഫൈനലില്‍ സ്കോര്‍ 7-6(8-6), 6-2നായിരുന്നു റൂണെയുടെ വിജയം.
ഇരുവരും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നാം സീഡ് താരവും സ്വന്തം സ്പെയിനില്‍ നിന്നുള്ള താരവുമായ അല്‍കാരസ് നേടുമെന്നായിരുന്നു പൊതുവികാരം. പക്ഷെ ആറാം സീഡായി മത്സരിച്ച റൂണ അട്ടിമറിക്ക് സമാനമായ വിജയം നേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: