കോട്ടയം: പാലാ മീനച്ചില്‍ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസീല്‍ദാര്‍ പനമറ്റം കവുങ്ങഴയ്‌ക്കല്‍ ബി മഞ്ജിതിനെ (49) പനമറ്റത്തുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് അറിയുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി അറിയുന്നു. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നാണ് നിഗമനം. കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ മാറ്റി. നേരത്തെ മീനച്ചില്‍ വില്ലേജ് ഓഫീസറായും മഞ്ജിത് പ്രവര്‍ത്തിച്ചിട്ടുണ്ട്. താലൂക്ക് ഓഫീസ് ജീവനക്കാരിയായിരുന്ന ഭാര്യ നേരത്തെ മരിച്ചു. രണ്ടു മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: