ഗോരഖ്പൂർ: യുപിയിലെ ഗോരഖ്പൂർ സന്ദർശന വേളയിൽ ഗോരഖ്നാഥ് ക്ഷേത്രത്തിൽ നടന്ന ജനതാ ദർശനിൽ പങ്കെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനതാ ദർശനത്തിന്റെ രണ്ടാം ദിവസം മഹന്ത് ദിഗ്‌വിജയനാഥ് സ്മൃതി ഭവനിൽ 300 ഓളം ആളുകളുടെ പരാതികൾ മുഖ്യമന്ത്രി കേട്ടു.
ഓരോരുത്തർക്കും വേഗത്തിലും സുതാര്യമായതുമായ പരിഹാരവും അദ്ദേഹം ഉറപ്പാക്കി. ആരും വിഷമിക്കേണ്ടതില്ല. എല്ലാ പ്രശ്‌നങ്ങളും ശ്രദ്ധയോടെയും സുതാര്യതയോടെയും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ജനതാ ദർശനത്തിനിടെ ഒരു സ്ത്രീ മുഖ്യമന്ത്രിയെ സമീപിച്ച് തന്റെ രോഗിയായ കുടുംബാംഗത്തിന്റെ ആശുപത്രി ചെലവുകൾ വഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. തുടർന്ന് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അവരെ പ്രവേശിപ്പിക്കാനും പൂർണ്ണ വൈദ്യചികിത്സ നൽകാനും അദ്ദേഹം ഉടൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഭാവിയിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കുടുംബത്തിന് ആയുഷ്മാൻ ഭാരത് ആരോഗ്യ കാർഡ് നൽകാനും അദ്ദേഹം നിർദ്ദേശിച്ചു. മെഡിക്കൽ ആവശ്യങ്ങൾക്കായി സാമ്പത്തിക സഹായം തേടിയ മറ്റ് നിരവധി പേരും ഉണ്ടായിരുന്നു.
തുടർന്ന് ഫണ്ടില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെടില്ലെന്ന് യോഗി അവർക്ക് ഉറപ്പ് നൽകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: