കോട്ടയം: ഒരു സ്ത്രീയോട് മര്യാദയ്ക്ക് മാന്യമായി സംസാരിക്കാന്‍ അറിയാത്ത ഒരാള്‍ക്ക് വേറൊരു സ്ത്രീക്ക് നീതി വാങ്ങി കൊടുക്കാന്‍ പറ്റൂമോ?. നടി വിന് സി അലോഷ്യസിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിലപാടറിയാനായി ടെലഫോണില്‍ വിളിച്ച് വരുത്തി അപമര്യാദയായി പെരുമാറിയ റിപ്പോര്‍ട്ടര്‍ ടിവി അവതാരക സ്മൃതി പരുത്തിക്കാടിനെതിരെ നടിയും അമ്മ ഭാരവാഹിയുമായ അന്‍സിബ ഒരു മാധ്യമത്തില്‍ ആഞ്ഞടിച്ചു. അന്‍സിബയുടെ പ്രതികരണത്തില്‍ നിന്ന് : എന്നെ അവര്‍ ക്ഷ്ണിച്ചതാണ്. ഒരാളെ അതിഥിയായി ക്ഷണിച്ചിട്ട് നിങ്ങളോട് സംസാരിക്കാന്‍ താല്പര്യം ഇല്ല എന്ന് പറയുന്നതിനര്‍ത്ഥം ആ അതിഥിയെ അധിക്ഷേപിക്കലാണ്. ഞാന്‍ പ്രതിനിധീകരിക്കുന്ന അമ്മ എന്ന അസോസിയേഷന്റെ പേര് പോലും ശരിയായി ഉച്ചരിക്കാതിരിക്കുന്നു എന്നത് സംഘടനയെ അപമാനിക്കലാണ്. അതു മനസിലാക്കാനുള്ള സാമ്മാന്യ ബോധം എനിക്കുണ്ട്. അത് മനസ്സിലായിക്കഴിഞ്ഞു ഞാന്‍ അവിടെ തുടരുന്നത് ശരിയായിട്ടുള്ള ഒരു കാര്യമാണോ. അതു കൊണ്ടാണ് ഞാന്‍ പോയത്. ഒരാള്‍ എന്ത് ചെയ്യണം, ഒരാള്‍ എന്ത് ചെയ്യരുത് എന്നൊന്നും ആര്‍ക്കും തീരുമാനിക്കാന്‍ ഒന്നും പറ്റില്ല. അമ്മ എന്ന സംഘടനയുടെ പേരില്‍ ഒരോ അക്ഷരം കഴിഞ്ഞും ഡോട്ട് ഇടുന്നത് ആരാണെന്നും അന്‍സിബ ചോദിക്കുന്നു.
ചര്‍ച്ചയ്ക്കു വിളിച്ച ശേഷം അമ്മ എന്ന സംഘടനയെ എ.എം.എം.എ എന്ന് സ്മൃതി വിശേഷിപ്പിച്ചതിനെയാണ് അന്‍സിബ എതിര്‍ത്തത്.
എ.എം.എം.എ എന്നൊരു സംഘടന ഇല്ലെന്നും അമ്മ എന്നാണ് താര സംഘടനയുടെ പേരെന്നും നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടുത്തിടെ അമ്മയുടെ പൊതുയോഗത്തില്‍ വ്യക്തമാക്കിയിരുന്നു. അന്തരിച്ച നടന് മുരളിയാണ് ആ പേരിട്ടതെന്നും അതങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം സ്വതസിദ്ധമായ വാക്കുകളില്‍ അന്ന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: