കൊച്ചി: ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ തിങ്കളാഴ്ച ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം വിളിപ്പിച്ചാല്‍ മതിയെന്നാണ് വിലയിരുത്തല്‍.
എപ്പോള്‍ വിളിപ്പിക്കണമെന്ന് പിന്നീട് തീരുമാനിക്കും. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ യോഗം ചേരും.
നേരത്തേ ഷൈന്‍ ടോം ചാക്കോ തിങ്കളാഴ്ച വീണ്ടും ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ിതേതുടര്‍ന്ന് എഫ് ഐ ആര്‍ റദ്ദാക്കാനുളള നടപടികള്‍ കോടതിയില്‍ സ്വീകരിക്കാന്‍ നടന്‍ നീക്കം തുടങ്ങിയിരുന്നു.
നാളെ ഷൈന്‍ ടോം ചാക്കോ വിഷയം ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: