കോഴിക്കോട്: നാദാപുരത്ത് വ്യത്യസ്ത വിവാഹ പാര്‍ട്ടിക്ക് പോയ രണ്ട് കാറുകളില്‍ ഉണ്ടായിരുന്നവര്‍ തമ്മില്‍ ഏറ്റുമുട്ടി.നാദാപുരം ചെക്യാട് സ്വദേശികളായ നാലു പേര്‍ക്ക് പരിക്കേറ്റു.
കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു വാഹനം ഇടിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അക്രമമെന്നാണ് പരാതി. കാറിന്റെ മുന്നിലെ ഗ്ലാസടക്കം തകര്‍ത്തു.ഞായറാഴ്ച ഉച്ചയ്ക്കുശേഷം നാദാപുരം വളയത്താണ് സംഭവം. കാറിന് സൈഡ് കൊടുക്കുന്നതിനിടെ ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്.
സംഘത്തിലുണ്ടായിരുന്ന ആറു വയസുള്ള കുട്ടിക്കും പരിക്കേറ്റെന്ന് പരാതിയുണ്ട്.
മറ്റൊരു വിവാഹ പാര്‍ട്ടിക്ക് പോയ വാഹനത്തിലുള്ളവരാണ് മര്‍ദിച്ചതെന്നാണ് പരാതി. അക്രമ സംഭവത്തിന് പിന്നാലെ മര്‍ദനമേറ്റവരുടെ കൂടെ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവര്‍ ആക്രമിച്ചവരെ പിന്തുടര്ന്ന് തിരിച്ച് ആക്രമിച്ചെന്നും പറയുന്നുണ്ട്.പൊലീസെത്തി സംഘര്‍ഷം നിയന്ത്രിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: