പാലക്കാട്: അട്ടപ്പാടിയില്‍ കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേര് പിടിയിലായി. മലപ്പുറം സ്വദേശികളായ റഫീക്ക്, രത്നകുമാര്‍, മുഹമ്മദലി എന്നിവരെയാണ് അഗളി പൊലിസ് പിടികൂടിയത്.
മോഷണത്തിന് ശേഷം ഇവര്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്.കര്‍ണാടകയിലെ കൂര്‍ഗില്‍ ആണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞു വന്നത്.
ഒളിത്താവളത്തില്‍ നിന്നാണ് പൊലീസ് മൂന്ന് പേരെയും പിടികൂടിയത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കല്‍ക്കണ്ടിയിലെ മലഞ്ചരക്ക് സ്ഥാപനത്തിന്റെ പൂട്ട്പൊളിച്ചായിരുന്നു മോഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: