കോട്ടയം: വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ യെ കാണാനില്ലന്ന് പരാതി. പത്തനംതിട്ട കീഴ് വായ്പൂര് സ്വദേശി ഗ്രേഡ് എസ്ഐ അനീഷ് വിജയനെയാണ് കാണാതായത്. കഴിഞ്ഞ 18 ന് ഡ്യൂട്ടിക്കു ശേഷം ഉച്ചയ്ക്ക് സ്റ്റേഷനില്‍ നിന്നും വീട്ടിലേക്ക് പോയതായിരുന്നു അനീഷ്. എന്നാല്‍ വളരെ വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രണ്ടുദിവസം മുന്‍പ് അനീഷ് അവധിയിലായിരുന്നു. ഇതിനുശേഷം 18 നാണ് ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്നാണ് അനീഷിനെ കാണാതായത്. സംഭവത്തില്‍ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇദ്ദേഹം കോട്ടയത്തുനിന്ന് കെ എസ്ആര്ടിസി ബസില്‍ കയറിപ്പോയതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നും വെസ്റ്റ് എസ്എച്ച്ഒ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സി ഐ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് 9497987072, എസ് ഐ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് 9497980328 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: