Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാതൃഭാഷയിലെ ഉന്നതവിദ്യാഭ്യസം വിദ്യാര്‍ത്ഥികളെ കൂടുതല്‍ കരുത്തരാക്കും: ഡോ.അനില്‍ സഹസ്രബുദ്ധേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2025, 09:31 am IST
in Kerala

തിരുവനന്തപുരം:മാതൃഭാഷയിലെ ഉന്നതവിഭ്യാസം വിദ്യാര്‍ത്ഥികളെ കൂടുതല്‍ കരുത്തരാക്കുമെന്ന് നാഷണല്‍ അസെസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍(എന്‍എസിസി-നാക്)ചെയര്‍മാന്‍ ഡോ.അനില്‍ സഹസ്രബുദ്ധേ. ഓരോ കുട്ടിയുടെയും കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്ന തരത്തിലാണ് ദേശീയ വിദ്യാഭ്യാസനയം രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ‘വികസിത ഭാരതത്തിനായി മാനസിക ഉന്നതിയും വിദ്യാഭ്യാസ ശ്രേഷ്ഠതയും’ എന്നവിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ കുട്ടിയിലും പ്രത്യേക കഴിവുകളുണ്ട്. അത് കണ്ടെത്തുന്നതിലും വികസിപ്പിക്കുന്നതിലും അധ്യാപകര്‍ പരാജയപ്പെടുന്നു. കുട്ടിയിലെ കഴിവുകള്‍ കണ്ടെത്തി എങ്ങനെ പരിപോഷിപ്പിക്കാമെന്നാണ് പുതിയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്‌ക്കുന്നത്. അതിനായി അധ്യാപകര്‍ കൂടുതല്‍ ശക്തരാകണം. ഉയര്‍ന്ന വിദ്യാഭ്യാസത്തിനുമപ്പുറം കുട്ടികളെ വ്യക്തിപരമായ വികാസത്തിലേക്ക് നയിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം. കുട്ടികള്‍ക്ക് നിരീക്ഷണ പാഠവമുള്ളതിനാല്‍ അധ്യാപകര്‍ മാതൃകാപുരഷന്മാരകാണം. സമൂഹത്തിന്റെ സ്പന്ദനം കൂടി അറിയുന്നവരാകണം.

പ്രകൃതിയെയും ഭാഷയെയും രാജ്യത്തെയും സംസ്‌കൃതിയെയും അറിഞ്ഞുള്ള പഠനമാണ് വിദ്യാഭ്യാസ നയം മുന്നോട്ടുവയ്‌ക്കുന്നത്.സമൂഹത്തിലെ നാനാതുറകളിലെയും പ്രവീണ്യമുള്ളവരുടെ അറിവുകള്‍ കുട്ടികള്‍ക്ക് മുന്നിലെത്തും. പ്രാഥമിക വിദ്യാഭ്യാസത്തിലെ മൂന്നുമുതല്‍ എട്ടുവയസുവരെയുള്ള കാലഘട്ടത്തെ പഠനത്തില്‍ മാതൃഭാഷ ഉള്‍പ്പെടെ കുറഞ്ഞത് അഞ്ചുഭാഷയയെങ്കിലും പരിശീലിക്കണം. നിലവിലുള്ള ഭാഷാ പഠന രീതിക്കും അപ്പുറം കുടുംബത്തില്‍ നിന്നും മാതൃഭാഷ പഠിക്കുന്ന പോലെ കളികളിലൂടെയും കഥകളിലൂടെയും വേണം ഭാഷകളെ സ്വായത്തമാക്കാന്‍. അതിനുശേഷം എട്ടുവയസുമുതല്‍ വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനവും ആരംഭിക്കും. തൊഴില്‍ പഠിനത്തിലൂടെ ഓരോ തൊഴിലും മഹത്തരമാണെന്ന ചിന്തയുണ്ടാകും. തൊഴിലാളികളോടുള്ള മനോഭാവത്തിലും മാറ്റമുണ്ടാകും. ഒപ്പം അവരുടെ കഴിവുകള്‍ ഏത് മേഖലയിലേക്കാണെന്ന് കുട്ടിക്കും അധ്യാപകനും ബോധ്യമാകും. ഒമ്പത് മുതല്‍ 12വരെ ക്ലാസുകളില്‍ വിവിധ വിഷയങ്ങളുടെ കോമ്പിനേഷന്‍ പഠനത്തിലൂടെയും ആപ്ടിട്യൂട് ടെസ്റ്റിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏത് മേഖലയിലേക്ക് പോകണമെന്നത് വിദ്യാര്‍ത്ഥിക്കും അധ്യാപകനും തിരിച്ചറിയാനാകും.

നിലവില്‍ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ നിന്നും മാതൃഭാഷയലുള്ള പഠനം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് എത്തുമ്പോള്‍ ഇംഗ്ലീഷിലുള്ള പഠനം കുട്ടികളെ സാരമായി ബാധിക്കുന്നുണ്ട്. അറിവുണ്ടെങ്കിലും പ്രകടിപ്പിക്കാനാകാതെ വരുന്നു. അതിന് പരിഹാരമായാണ് ഉന്നത വിദ്യാഭ്യാസവും മാതൃഭാഷയിലേക്ക് മാറുന്നത്. ഇതിലൂടെ കുട്ടിക്ക് വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ഊന്നാനാകും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരുത്തുന്ന മാറ്റത്തിലൂടെ എവിടെ നിന്നും അറിവ് നേടാനുള്ള വലിയ സാധ്യതയാണ് തുറക്കുന്നത്. കുടംബത്തിലെ പലകാരണങ്ങള്‍ കൊണ്ട് ഉന്നത വിദ്യാഭ്യാസത്തിലേക്ക് കടക്കാനാകാത്തവര്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമകളിലൂടെ പഠനം നടത്താം. ഏത് മേഖലയിലെ പഠനത്തിന്റെയും ക്രഡിറ്റ് സ്‌കോര്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറ്റാനും പഠനം തുടരാനും സാധിക്കും. പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ വെല്ലുവിളിക്കുന്ന ചോദ്യങ്ങള്‍ക്ക് പകരം ടെക്‌സറ്റ് ബുക്കുകളുടെ സഹായത്തോടെയുള്ള പരീക്ഷാ രീതിയും സ്ഥിരം ഉത്തരരീതിക്കുപകരം സ്വയം പര്യവേഷണം ചെയ്തുള്ള ഉത്തരങ്ങളും വിദ്യാര്‍ത്ഥികളെ കൂടുതല്‍ പ്രാപ്തരാക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ച് വിദ്യാഭ്യാസ കേന്ദ്രങ്ങളും അധ്യാപകരും സ്വയം സ്വാംശീകരണത്തിന് തയ്യാറാകണമെന്നും അനില്‍ സഹസ്രബുദ്ധേ പറഞ്ഞു.

 

Tags: Higher Educationmother tongueJanmabhumi@50Dr. Anil Sahasrabudhe
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

Kerala

വിസി നിയമനം നിയമക്കുരുക്കിലാവാൻ കാരണം ഡോ. സിസ തോമസിനോടുള്ള സിപിഎമ്മിന്റെ രാഷ്‌ട്രീയ വിരോധം മാത്രം: രാജീവ്‌ ചന്ദ്രശേഖർ

Main Article

‘കേരളാമോഡല്‍’ എന്ന ഉന്നതവിദ്യാഭ്യാസ യജ്ഞം!

Kerala

സംസ്‌കൃത സർവ്വകലാശാലയിൽ ഫുൾടൈം പിഎച്ച് .ഡി. പ്രവേശനം; അവസാന തീയതി ഒക്ടോബർ 25

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.