തിരുവനന്തപുരം: നമ്മുടെ നാടിന്റെ സ്വത്വം സനാതന ധര്‍മ്മമാണ് എന്ന് സംബോധ് ഫൗണ്ടേഷന് മുഖ്യ ആചാര്യന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി. സര്‍വോദയ വിദ്യാലയത്തില്‍ ആരംഭിച്ച ദക്ഷിണ കേരള സംഘശിക്ഷാ വര്‍ഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകമെങ്ങും സ്പര്‍ദ്ധകളും കലാപങ്ങളും കലഹങ്ങളും പെരുകുകയാണ്. ഈ അവസരത്തില്‍ നമ്മുടെ നാട്ടില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന പ്രത്യശാസ്ത്രത്തിനും തത്വചിന്തയ്ക്കും മാത്രമേ ലോകത്ത് സമാധാനം കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. വൈരുദ്ധ്യങ്ങളുണ്ടെങ്കിലും ഏക സാര സത്തയുടെ ആവിഷ്കാരമാണ് ഭാരതീയ ദര്‍ശനങ്ങള്‍ എന്നും സ്വാമി അദ്ധ്യാത്മാനന്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: