ആലുവ : പഴന്തോട്ടം പുന്നോർക്കോട് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ മോഷണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലപ്പുഴ ചേർത്തല പള്ളിപ്പുറം അമ്പാട്ടുകുടി മഹേഷ് (47) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. അമ്പതോളം മോഷണക്കേസിലെ പ്രതിയാണ്.
എടത്തല കൈപറമ്പിൽ വീട്ടിൽ സനു (35) വിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് 27 മുതൽ 31 വരെ ക്ഷേത്രത്തിൽ ഉത്സവമായിരുന്നു. നടവരവും മറ്റ് ഭണ്ഡാരങ്ങളിൽ നിന്ന് സമാഹരിച്ച രണ്ടു ലക്ഷം രൂപയും, മേശയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും , പറ നിറച്ച വകയിൽ കിഴികെട്ടി വെച്ചിരുന്ന എണ്ണിത്തിട്ടപ്പെടുത്താത്ത തുകയുമാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, മറ്റ് ശാസ്ത്രീയ തെളിവുകളിലൂടെയുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ സുനിൽ തോമസ് എസ് ഐ മാരായ ഷെബാബ് കാസിം, പി.എ.രമേശൻ, കെ.വി. നിസാർ എം.ജി.സജീവൻ, എഎസ്ഐ സൂര്യൻ ജോർജ്, എസ് സിപിഒ മാരായ വർഗീസ് ടി വേണാട്ട്, അബ്ദുൽസലാം എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: