കൊച്ചി : ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ പ്രതികരിച്ച് സൂത്രവാക്യം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സെറ്റില്‍ വെച്ച് സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്ന് നിര്‍മാതാവ് ശ്രീകാന്ത് പറഞ്ഞു. സെറ്റില്‍ ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നടന്നത് മാര്‍ക്കറ്റിംഗ് ആണെന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് നിര്‍മാതാവ് പറഞ്ഞു.
ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത് അനിവാര്യമായതിനാലാണ്. സിനിമയുടെ പേര് ചര്‍ച്ചയില്‍ വന്നത് പോസ്റ്റര്‍ റിലീസ് ചെയ്യാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കുകയായിരുന്നു.
സെറ്റില്‍ വെച്ച് ഒരു പരാതിയും വന്നിട്ടില്ലെന്ന് സംവിധായകന്‍ യൂജിന്‍ ജോസ് ചിറമേലും പറഞ്ഞു.വിന്‍സി അലോഷ്യസും പരാതി നല്‍കിയില്ല. വിന്‍സി പരിചയമുള്ള ആരോടെങ്കിലും പറഞ്ഞു കാണും. എന്നാല്‍ പരാതിയായി ആരും പറഞ്ഞില്ലെന്ന് യൂജിന്‍ ജോസ് ചിറമേല്‍ വെളിപ്പെടുത്തി. പരാതി പറഞ്ഞ വിന്‍സിയെ അഭിനന്ദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: