ന്യൂഡൽഹി : തന്റെ രാഷ്‌ട്രീയ യാത്രയ്‌ക്ക് പിന്നിലെ പ്രചോദനം മുത്തച്ഛനായ ജവഹർലാൽ നെഹ്‌റുവാണെന്ന് രാഹുൽ . നെഹ്‌റുവിന്റെ സത്യാന്വേഷണമാണ് , അധികാരമല്ല തന്നെ നയിക്കുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു.സന്ദീപ് ദീക്ഷിത്തുമായുള്ള പോഡ്കാസ്റ്റിലാണ് രാഹുലിന്റെ പരാമർശം .
‘ എന്റെ മുത്തച്ഛൻ ജവഹർലാൽ നെഹ്‌റുവാണ് എന്റെ പ്രചോദനം. അദ്ദേഹം വെറുമൊരു രാഷ്‌ട്രീയക്കാരൻ ആയിരുന്നില്ല. ഒരു അന്വേഷകനായിരുന്നു, ചിന്തകനായിരുന്നു. അദ്ദേഹം ഞങ്ങളെ രാഷ്‌ട്രീയം പഠിപ്പിച്ചില്ല, സത്യം അന്വേഷിക്കാനും ചോദ്യം ചെയ്യാനും ജിജ്ഞാസയിൽ ഉറച്ചുനിൽക്കാനും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു.
ആരെയും ഭയക്കരുതെന്നും, ഭയത്തെ നേരിടാനും സത്യത്തിന് വേണ്ടി നിലകൊള്ളാനും അദ്ദേഹം പഠിപ്പിച്ചു. അടിച്ചമർത്തലിനെ ചെറുക്കാനും ആത്യന്തികമായി സ്വാതന്ത്ര്യം അവകാശപ്പെടാനുമുള്ള ധൈര്യവും അദ്ദേഹം ഇന്ത്യക്കാർക്ക് നൽകിയെന്നും രാഹുൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: