ഭോപ്പാൽ: വഖഫ് ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ അനധികൃതമായി കെട്ടി ഉയർത്തിയ മദ്രസകൾ സ്വമേധയാ പൊളിച്ചു മാറ്റി മദ്രസ നടത്തിപ്പുകാർ . മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം . മുസ്ലീം സമുദായത്തിൽപ്പെട്ട പ്രദേശവാസികളും, ബിജെപി പ്രസിഡൻ്റ് വി ഡി ശർമ്മയും പരാതി നൽകിയതിനെ തുടർന്നാണ് മദ്രസ നടത്തിപ്പുകാർക്ക് നോട്ടീസ് നൽകിയതെന്ന് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രാദേശിക ഭരണകൂടം ഇത് പൊളിച്ചുമാറ്റാൻ നടപടി ആരംഭിക്കുന്നതിന് മുമ്പ്, പുതുതായി പാസാക്കിയ നിയമത്തിന്റെ വെളിച്ചത്തിൽ മദ്രസ നടത്തിപ്പുകാർ സ്വയം നടപടി സ്വീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പന്നയിലെ ബിഡി കോളനിയിൽ കഴിഞ്ഞ 30 വർഷമായി അനധികൃതമായാണ് മദ്രസ പ്രവർത്തിക്കുന്നത്. വർഷങ്ങളായി നിരവധി അറിയിപ്പുകൾ നൽകിയിട്ടും, പൊളിച്ചു നീക്കാൻ തയ്യാറായിരുന്നില്ല .
അനധികൃതമായി കൈയേറിയ വഖഫ് ഭൂമിയിൽ നടക്കുന്ന ‘അധാർമ്മിക പ്രവർത്തനങ്ങൾ’ സംബന്ധിച്ച് മുസ്ലീം സമുദായാംഗങ്ങൾ തന്നെ ആശങ്ക ഉന്നയിച്ചിരുന്നുവെന്ന് ശർമ്മ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: