മുംബൈ: സിനിമാരംഗത്ത് ഏറ്റവും കൂടുതല്‍ ഹിന്ദുവിരുദ്ധത പ്രചരിക്കുന്ന കാലഘട്ടമാണിന്ന് ഇന്ത്യയില്‍. എമ്പുരാനില്‍ നമ്മള്‍ ഇത് കണ്ടതേയുള്ളൂ. ഗോധ്രയിലെ കര്‍സേവകരുടെ ട്രെയിന്‍ കത്തിച്ച് 59 പേരെ ചുട്ടുകൊന്ന കഥ പറയാതെ, അതിന് ശേഷമുണ്ടായ കലാപത്തില്‍ കൂടുതല്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടതിനെ എടുത്തുകാട്ടുകയായിരുന്നു എമ്പുരാന്‍. പിന്നീട് അവര്‍ നടത്തുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും ബോംബാക്രമണങ്ങള്‍ക്കും ഇതോടെ ന്യായീകരണം കിട്ടിയിരിക്കുന്നു.
ഇപ്പോഴിതാ ബോളിവുഡില്‍ പുറത്തിറങ്ങിയ ഫുലേ എന്ന സിനിമ ബ്രാഹ്മണവിരുദ്ധതകൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ആരോപണം ഉയരുകയാണ്. 1850 കാലഘട്ടത്തില്‍ മഹാരാഷ്‌ട്രയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ജീവന്‍ ഉഴിഞ്ഞുവെച്ച ജ്യോതിബ ഫുലെ, സാവിത്രി ഫുലെ ദമ്പതികളുടെ കഥയാണ് സിനിമയില്‍ പറയുന്നത്. ഇവര്‍ക്ക് ആദ്യ സ്കൂള്‍ തുറക്കാന്‍ സ്വന്തം വീട് നല്‍കിയത് ഒരു ബ്രാഹ്മണനാണ്. എന്നിട്ടും ഇതേക്കുറിച്ച് സിനിമയില്‍ ഒരക്ഷരം പറഞ്ഞിട്ടില്ല. പകരം സ്കൂളിലേക്ക് പോകുന്ന ജ്യോതിബ ഫുലെ, സാവിത്രി ഫുലെ ദമ്പതികളെ ചാണകം കൊണ്ട് എറിയുന്ന ബ്രാഹ്മണക്കുട്ടിയെ സിനിമയില്‍ വ്യക്തമായി കാണിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ഇതുപോലെ ബ്രാഹ്ണവിരോധത്തിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ സിനിമയില്‍ ഉണ്ടെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: