ബംഗളൂരു: ഇന്ത്യയില്‍ തീയറ്റര്‍ റിലീസിന് അംഗീകാരം ലഭിച്ച ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിത്രം ‘ലവ് യു’ വൈകാതെ പുറത്തിറങ്ങും. റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ‘ലവ് യു’വിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കി. പൂര്‍ണ്ണമായും എ ഐ അധിഷ്ഠിത ചിത്രമാണിത്. നരസിംഹ മൂര്‍ത്തിയുടെ സംവിധാനത്തില്‍ കന്നഡ ഭാഷയില്‍ ഇറങ്ങുന്ന ‘ലവ് യു’വിന് 95 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. 10 ലക്ഷം രൂപ മാത്രമാണ് മുതല്‍മുടക്ക്. കന്നഡയില്‍ അറിയപ്പെടുന്ന അസിസ്റ്റന്റ് ഡയറക്ടറും എഡിറ്ററുമായ നൂതനാണ് ചിത്രത്തിന്‌റെ പ്രധാന സാങ്കേതിക ശില്പി.
ബംഗളൂരുവിലെ ബാഗലഗുണ്ടെ ആഞ്ജനേയ ക്ഷേത്രത്തില്‍ പൂജാരിയായ നരസിംഹ മൂര്‍ത്തി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ച സംവിധായകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: