കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കി.ഹോട്ടലില്‍ പരിശോധനയ്‌ക്കിടെ ഓടിയത് എന്തിനെന്ന് സ്റ്റേഷനില്‍ നേരിട്ടെത്തി ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷൈനിന് നോര്‍ത്ത് പൊലീസ് നോട്ടീസ് നല്‍കിയത്.
അതിനിടെ, ഷൈന്‍ ടോം ചാക്കോ നിയമപദേശം തേടി. ശനിയാഴ്ച പൊലീസിന് മുമ്പില്‍ ഹാജരായേക്കില്ലെന്നും കൂടുതല്‍ സമയം തേടിയേക്കും എന്നുമാണ് വിവരം.
ഓടിരക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോ നോര്‍ത്ത് സ്റ്റേഷനില്‍ നേരിട്ടെത്തി ഓടി മറഞ്ഞതിന്റെ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. റെയ്ഡ് നടന്ന ഹോട്ടലില്‍ നിന്ന് മറ്റൊരു ഹോട്ടലിലെത്തി മുറിയെടുത്ത നടന്‍ അവിടെ നിന്ന് തൃശൂര്‍ വഴി കടന്ന് കളഞ്ഞെന്നാണ് പൊലീസ് കണ്ടെത്തല്‍. ഫോണില്‍ വിളിച്ചിട്ടും പ്രതികരിച്ചിട്ടില്ല.
അതിനിടെ, ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലിനെ പറ്റി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടി വിന്‍സി അലോക്ഷ്യസിന്റെ കുടുംബത്തെ സമീപിച്ചു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാനില്ലെന്ന നിലപാട് നടി ആവര്‍ത്തിച്ചു. വിന്‍സി പരാതി നല്‍കാതെ കേസ് എടുക്കാനാവില്ലെന്ന നിലപാടാണ് പൊലീസിനും.
അതിനിടെ,ഷൈന്‍ ടോം ചാക്കോയെ ഫോണില്‍ കിട്ടാത്തതിനാല്‍ താരസംഘടനയുടെ അന്വേഷണ റിപ്പോര്‍ട്ടും വൈകുന്നു. ഒരു ദിവസം കൂടി കാത്ത ശേഷം നടന്‍ വിശദീകരണം നല്‍കിയാലും ഇല്ലെങ്കിലും കടുത്ത നടപടി സ്വീകരിക്കാനുളള തീരുമാനത്തിലാണ് താരസംഘടന. മറ്റൊരു സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ എട്ട് പ്രതികള്‍ കുറ്റവിമുക്തനാക്കപ്പെട്ട കൊക്കെയ്ന്‍ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുളള നടപടികള്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസും തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: