തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് കാസ (CASA)ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍) സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തില്‍ നിന്ന് നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയിലെത്തുന്ന ആദ്യ സംഘടനയാണ് കാസ.
മുനമ്പം നിവാസികളെ സംബന്ധിച്ചിടുത്തോളം നിര്‍ണായകമാണ് വഖഫ് ഭേദഗതി നിയമം എന്ന് കാസ പറയുന്നു. സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടാകുന്ന ഏത് തീരുമാനവും മുനമ്പം നിവാസികള്‍ക്ക് നിര്‍ണായകമാണ്.
മുസ്ലിം ലീഗ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷയിലാണ് കാസ നിലപാട് വ്യക്തമാക്കിയത്.കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കൊണ്ടു വന്ന വഖഫ് നിയമഭേദഗതിയെ ശകതമായി എതിര്‍ക്കുകയാണ് കോണ്‍ഗ്രസും സി പി എമ്മും മുസ്ലീം ലീഗും ഉള്‍പ്പെടെയുളള സംഘടനകള്‍. മുസ്ലീങ്ങള്‍ക്കെതിരല്ല നിയമഭേദഗതിയെന്ന് വ്യക്തമാക്കിയിട്ടും ആ സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുകയാണ് പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: