പത്തനംതിട്ട: കോന്നി ആനക്കൂട് സന്ദര്‍ശിക്കാനെത്തിയ 4 വയസുകാരന്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി ശരീരത്തില്‍ വീണ് മരിച്ചു.അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്.വെളളിയാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ആനക്കൂട് സന്ദര്‍ശനത്തിനിടെ കോണ്‍ക്രീറ്റ് തൂണിന് സമീപം നിന്ന് കുട്ടി കളിക്കുന്നതിനിടെയാണ് ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോണ്‍ക്രീറ്റ് തൂണ്‍ ഇളകി പതിച്ചത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസും വനംവകുപ്പും പരിശോധന നടത്തും. വനംവകുപ്പ് ജീവനക്കാരാണ് കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അവധി ദിവസമായതിനാല്‍ ക്ഷേത്രം ദര്‍ശനത്തിന് ശേഷം വിനോദത്തിനായാണ് ആനക്കൂട് സന്ദര്‍ശിക്കാന്‍ കോന്നിയിലെത്തിയത്.
രക്ഷാകര്‍ത്തക്കളുടെ കണ്‍മുന്നിലാണ് അപകടം നടന്നത്. കുട്ടി ഫോട്ടോ എടുക്കാന്‍ തുണിയില്‍ ചാരി നില്‍ക്കുകയും അതില്‍ കളിക്കുകയും ചെയ്തിന് പിന്നാലെയാണ് അപകടം .
സംഭവത്തെ തുടര്‍ന്ന് കോന്നി ആനക്കൂട് താല്‍ക്കാലികമായി അടച്ചു. കാലപഴക്കം കൊണ്ടാണോ തൂണ്‍ ഇളകി വീണതെന്ന് പരിശോധിക്കേണ്ടതുണ്ട്. മുമ്പ് അതിരുകളയി ഉപയോഗിച്ചിരുന്ന തൂണുകള്‍ സൗന്ദര്യവല്‍ക്കരണം നടത്തി നടപ്പാതയുടെ വശത്ത് തന്നെ നിലനിര്‍ത്തുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: