കോട്ടയം: അഡ്വ. ജിസ്‌മോള്‍ പെണ്‍മക്കള്‍ക്കൊപ്പം ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ജിമ്മി ജോസഫിന്റെ നീറിക്കാട്ടെ വീട്ടില്‍ ഏറ്റുമാനൂര്‍ പൊലീസ് പരിശോധന നടത്തി. മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നുവെന്ന പിതാവിന്‌റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ബന്ധുക്കള്‍, അയല്‍വാസികള്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടില്‍ കണ്ട രക്തസാമ്പിളുകളും ശേഖരിച്ചു. ആത്മഹത്യാ കുറിപ്പ് ലഭിക്കാത്തതിനാല്‍ മൊഴികളെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്.
മരിക്കുന്നതിനു മുന്‍പ് ഭര്‍ത്താവിന്റെ വീട്ടില്‍ ജിസ്‌മോള്‍ക്ക് ആഘാതമാകും വിധമുള്ള എന്തോ നടന്നിട്ടുണ്ടെന്നാണ് സൂചന. പിതാവും സഹോദരനും ഇത്തരമൊരു സംശയം ഉന്നയിക്കുന്നുണ്ട്. വീട്ടിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജിസ്‌മോളെ ഭര്‍ത്താവ് അനുവദിച്ചിരുന്നില്ലെന്നും രണ്ടാമത്തെ കുട്ടി ജനിച്ച സമയത്ത് പണം കടം ചോദിച്ച് വാട്‌സ്ആപ്പ് മെസേജ് അയച്ചിരുന്നതായും പിതാവ് പൊലീസിനോടു പറഞ്ഞു. മകളുടെ തലയില്‍ ഒരിക്കല്‍ മുറിവ് കണ്ടു. അന്ന് ഒഴിഞ്ഞു മാറിയ ജിസ്‌മോള്‍ , ഭര്‍ത്താവ് ഭിത്തിയില്‍ തല ഇടിപ്പിച്ചതാണെന്ന് പിന്നീട് പറഞ്ഞതായി പിതാവ് തോമസ് അറിയിച്ചു.
ഇന്നലെയാണ് പിതാവും സഹോദരനും യു കെ യില്‍ നിന്ന് എത്തിയത്. ജിസ് മോളുടെയും മക്കളുടെയും സംസ്‌കാരം ശനിയാഴ്ച ചെറുകര സെന്‌റ് മേരീസ് കനാനായ കത്തോലിക്ക പള്ളിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: