കൊച്ചി :എത്രയും വേഗം ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്ക് പൊലീസ് ഇന്ന് നോട്ടീസ് അയക്കും.പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് എന്തിന് ഓടിപ്പോയെന്ന് നടന്‍ വിശദീകരിക്കണം. നോട്ടീസ് ലഭിച്ച് അഞ്ച് ദിവസത്തിനകം ഷൈന്‍ ഹാജരാകണമെന്നാകും ആവശ്യപ്പെടുക.
എ സി പി മേലുദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം.ഷൈന്‍ ഏതെങ്കിലും തരത്തില്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതിലടക്കം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് നടനെ വിളിച്ചുവരുത്തുന്നത്. ഇന്നലെയാണ് ഷൈന്‍ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിയത്. കഴിഞ്ഞ ഏതാനും ദിവസമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഷൈന്‍. ഇതിന് ശേഷമാണ് നടനെ തേടി പൊലീസ് സംഘം മുറിയിലേക്ക് എത്തുന്നത്. അപ്പോഴാണ് ഡാന്‍സാഫ് സംഘത്തെ വെട്ടിച്ച് ഹോട്ടല്‍ മുറിയില്‍ നിന്ന് ഷൈന്‍ സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തില്‍ രക്ഷപ്പെട്ടത്. നിലവില്‍ തമിഴ്‌നാട്ടിലാണ് ഷൈന്‍ ഉള്ളതെന്നാണ് നിഗമനം. ഷൈനിന്റെ മുറിയിലെത്തിയ രണ്ട് സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.ഇവര്‍ക്ക് ലഹരി ഉപയോഗവുമായി ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അതേസമയം, നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടന്‍ മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി സജി പറഞ്ഞു.പ്രശ്‌നത്തില്‍ പ്രതികരിക്കുകയും ധൈര്യപൂര്‍വ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
















