കൊച്ചി :സ്വര്‍ണ്ണവില പത്ത് ഗ്രാമിന് ഒരു ലക്ഷം എന്ന നില തൊടാറായി. ഏപ്രില്‍ ഒമ്പത് മുതല്‍ സ്വര്‍ണ്ണവില കുതിച്ചുകയറുകയാണ്. വെള്ളിയാഴ്ചത്തെ കൊച്ചിയിലെ വിലയെടുത്താല്‍ 24 കാരറ്റ് സ്വര്‍ണ്ണം പത്ത് ഗ്രാമിന് 99750 എന്ന നിലയില്‍ എത്തിയിരിക്കുന്നു.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധമാണ് സ്വര്‍ണ്ണവിലയെ കുതിച്ചുകയറ്റുന്നത്. സ്വര്‍ണ്ണം ഏറ്റവുമധികം വാങ്ങിക്കൂട്ടുകയാണ് ചൈന. യുഎസ് ഡോളറില്‍ വിശ്വാസമില്ലാത്തതിനാല്‍ ഉറപ്പുള്ള അടുത്ത നിക്ഷേപം എന്ന നിലയിലാണ് ചൈന സ്വര്‍ണ്ണത്തില്‍ വിശ്വാസമര്‍പ്പിക്കുന്നത്.
ഒരു പവന്‍ വില കഴിഞ്ഞ ദിവസം 71000ല്‍ എത്തിയിരുന്നു. സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ തുടരുകയാണ്. വ്യാഴാഴ്ച അന്താരാഷ്‌ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി. 840 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് പവന് വർധിച്ചത് ഇന്ന് ദുഃഖ വെള്ളി പ്രമാണിച്ച് വിപണി അവധിയായതിനാൽ സ്വർണവിലയിൽ ഇന്ന് മാറ്റമൊന്നും വന്നിട്ടില്ല. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71360 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: