വളാഞ്ചേരി: വളാഞ്ചേരിയിലെ ഫ്‌ലോറ ഫന്റാസിയ അമ്യൂസ്‌മെന്റ് പാര്‍ക്കിനെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മൂര്‍ക്കനാട് ഗ്രാമപഞ്ചായത്താണ് പാര്‍ക്കിന് പദവി നല്‍കിയത്. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ മുനീര്‍ ഫ്‌ലോറ ഫന്റാസിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് എംഡി ബാപ്പുട്ടി കുമ്പിടിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി അഭിനന്ദിച്ചു.
ഈ നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് പാര്‍ക്ക് മാനേജിങ് ഡയറക്ടര്‍ ബാപ്പുട്ടി കുമ്പിടി പറഞ്ഞു. ഹരിത കേരള മിഷന്‍ ജില്ലാ ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.എം. ഹരിപ്രസാദ്, പി.ശരത് കുമാര്‍, ഹരിത കേരളം മിഷന്‍ ആര്‍പി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു, വാര്‍ഡ് അംഗങ്ങളായ കുഞ്ഞിമുഹമ്മദ്, ദീപ, ഷാഹിന, ജയശ്രീ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിവ്യ, ഐആര്‍ടിസി കോ ഓര്‍ഡിനേറ്റര്‍ സരിഗ, പാര്‍ക്ക് ഡയറക്ടര്‍ കുഞ്ഞിമുഹമ്മദ് കൊട്ടശ്ശേരി, മാനേജര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: