ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ ഹുസൈന്‍ റാണയുടെ കേരള ബന്ധത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം ദല്‍ഹിയിലെത്തി. ഡിഐജി, എസ്പി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണെത്തിയത്. ഇവര്‍ എന്‍ഐഎ ആസ്ഥാന
ത്ത് റാണയുടെ ചോദ്യംചെയ്യലിന്റെ ഭാഗമാകുന്നുണ്ടെന്നാണ് സൂചന.
മുംബൈ ഭീകരാക്രമണത്തിന് മുന്‍പ് ഭാര്യ സമ്രാസ് അക്തര്‍ക്കൊപ്പം റാണ കൊച്ചി സന്ദര്‍ശിച്ചിരുന്നു. നവംബര്‍ 11 മുതല്‍ 21 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്രചെയ്തപ്പോഴാണ് കൊച്ചിയിലുമെത്തിയത്. അന്നത്തെ സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ സംബന്ധിച്ച എന്‍ഐഎ റിപ്പോര്‍ട്ടുകള്‍ ഇപ്പോഴത്തെ ചോദ്യംചെയ്യലിന് ഉപയോഗിക്കുന്നുണ്ട്. കൊച്ചിക്കുപുറമേ കേരളത്തില്‍ മറ്റെവിടെയെങ്കിലും റാണ പോയിരുന്നോ, ആരെയൊക്കെ ബന്ധപ്പെട്ടു, താമസത്തിനും സഞ്ചാരത്തിനും സഹായം നല്കിയതാര് എന്നിങ്ങനെ പല ചോദ്യങ്ങളാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്.
ഭീകരവാദ റിക്രൂട്ടിങ്ങിനും മുംബൈ ഭീകരാക്രമണത്തിനുവേണ്ട തയാറെടുപ്പുകള്‍ക്കുമായിട്ടായിരുന്നു റാണയുടെ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: