Business

വികെസിക്ക് പോളിയൂറെഥെയ്ന്‍ സേഫ്റ്റി ചാമ്പ്യന്‍ അവാര്‍ഡ്

Published by

കൊച്ചി: പ്രമുഖ ഇന്ത്യന്‍ പാദരക്ഷാ ബ്രാന്‍ഡായ വികെസിക്ക് ഇന്ത്യന്‍ പോളിയൂറെഥെയ്ന്‍ അസോസിയേഷന്റെ (ഐപിയുഎ) സേഫ്റ്റി ചാമ്പ്യന്‍ അവാര്‍ഡ്. ജീവനക്കാര്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കിയതിനാണ് വികെസി യൂണിറ്റായ ഫോര്‍ച്യൂണ്‍ എലാസ്റ്റോമര്‍സിനെ ഈ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

ഹണ്ട്‌സ്മാന്‍ ഇന്ത്യ എംഡി സിദ്ധാര്‍ത്ഥ് സാഹുവില്‍ നിന്ന് വികെസി ഡയറക്ടര്‍ വി റഫീഖ് അവാര്‍ഡ് ഏറ്റുവാങ്ങി. സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള വി കെ സിയുടെ പ്രതിബദ്ധതയെ ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by