ന്യൂദല്‍ഹി: മതപരിവര്ത്തകനായ ഗ്രഹാം സ്റ്റെയിനെയും കുടുംബത്തെയും ചുട്ടുകൊന്ന കേസില്‍ 25 വര്‍ഷത്തെ കഠിന തടവിന് ശേഷം നല്ല നടപ്പിന്റെ പേരില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ഹെബ്രാമിനെ ജയില്‍ വിമുക്തനാക്കി.
ആസ്ത്രേല്യക്കാരനായ സുവിശേഷകന് ഗ്രഹാം സ്റ്റെയിനെയും കുടുംബത്തെയും ഒരു വാഹനത്തില്‍ കിടന്നുറങ്ങുമ്പോള്‍ ഒരു സംഘം അവരെ ആക്രമിക്കുകയായിരുന്നു. ഇക്കൂട്ടത്തില്‍ ഹെബ്രാമും ഉണ്ടായിരുന്നെങ്കിലും അദ്ദേഹമല്ല ഈ ആക്രമണം ആസൂത്രണം ചെയ്തത്. മാത്രമല്ല, ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 25 വര്‍ഷക്കാലം കഠിന തടവ് അനുഭവിക്കേണ്ടിവന്ന ഹെബ്രാം പക്ഷെ ജയിലില്‍ ഉടനീലം നല്ല രീതിയിലുള്ള പെരുമാറ്റം തുടര്‍ന്ന ആളാണ്. അതിനാലാണ് ഹെബ്രാമിനെ വിടാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ബിജെപി ഭരിയ്ക്കുന്നതിനാല്‍ ഒഡിഷ സര്‍ക്കാരിന്റെ പിന്തുണയോടെ ഹെബ്രാമിനെ കുറ്റവിമുക്തനാക്കി എന്ന രീതിയില്‍ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് ഹെബ്രാമിനെ കുറ്റവിമുക്തനാക്കിയെന്നാണ് വാര്‍ത്ത. ഇത് ശരിയല്ല.
സുവിശേഷകനായ ഗ്രഹാം സ്റ്റെയിനും കുടുംബവും കിടന്നുറങ്ങിയ വാഹനത്തില്‍ തീവെച്ചത് മറ്റൊരാളാണ്. ഗ്രാമീണ സംഘത്തില്‍ ഹെബ്രാമും ഉണ്ടായിരുന്നു എന്ന് മാത്രം. തീവെച്ച ധാരാസിങ്ങിന് വധശിക്ഷ നല്‍കിയിരുന്നു. ഇദ്ദേഹം ഇപ്പോള്‍ വധശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ധാരാസിങ്ങ്. അതേ സമയം ഈ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലാത്ത ഹെബ്രാം പക്ഷെ ഇതിന്റെ പേരില്‍ ധാരാസിങ്ങിനൊപ്പം ശിക്ഷിക്കപ്പെട്ടു. 25 വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തു. ഇപ്പോള്‍ നല്ല നടപ്പിന്റെ പേരില്‍ അദ്ദേഹത്തെ വിട്ടയച്ചതിന് പിന്നില്‍ യാതൊരു രാഷ്ട്രീയ സ്വാധീനവും ഇല്ലെന്നിരിക്കെ അങ്ങിനെ ആക്കിത്തീര്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: