Local News

സ്കൂളിൽ മോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവിനെ മണിക്കൂറുകൾക്കുളളിൽ പിടികൂടി മൂവാറ്റുപുഴ പോലീസ്

Published by

മൂവാറ്റുപുഴ : ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മൂവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മൂവറ്റുപുഴ താലൂക്ക് മുളവൂർ വില്ലേജ് പെഴക്കപ്പിള്ളി കരയിൽ തട്ടുപറമ്പ് ഭാഗത്ത് കാനാംപറമ്പിൽ വീട്ടിൽ വീരാൻകുഞ്ഞ് (കുരിശ് ജലീൽ’ 67)നെയാണ് മൂവറ്റുപുഴ ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ വ്യാഴാഴ്ച വെളുപ്പിന് പ്രാധാന അധ്യാപികയുടെ റൂം കുത്തി തുറക്കൂകയും ക്യാമറ കേടുവരുത്തുകയും മോണിറ്റർ ഉൾപ്പെടെ സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതി കോതമംഗലം, അങ്കമാലി, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളിൽ മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പാലക്കാട്‌ നോർത്ത്, പാലക്കാട്‌ സൗത്ത്, ചിറ്റൂർ, കോങ്ങാട്, മഞ്ചേരി, തൃശൂർ ഈസ്റ്റ്‌, കളമശ്ശേരി എന്നിവിടങ്ങളിൽ നിരവധി മോഷണ ഭവനഭേദന കേസുകൾ നിലവിൽ ഉണ്ട്.

ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ എസ്ഐമാരായ വിഷ്ണു രാജു, എ കെ ജയചന്ദ്രൻ, പി സി ജയകുമാർ, കെ.അനിൽ ,എം വി ദിലീപ്കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജമാൽ, സീനിയർ സിപിഓമാരായ ബിബിൽ മോഹൻ, ഷാൻ, അജന്തി,സ്വാമിനാഥൻ എന്നിവർ ഉണ്ടായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by